ചെന്നൈ • പ്രശസ്ത തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് വി. സ്വാമിനാഥന്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വാമിനാഥന് കോവിഡ് 19 സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ രോഗം വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
ലളിതയാണ് ഭാര്യ, രണ്ട് മക്കള്‍ : അശോക്, അശ്വിന്‍. കുംകി അശ്വിന്‍ എന്നറിയപ്പെടുന്ന അശ്വിന്‍ നടനാണ്.
പ്രമുഖ ചലച്ചിത്ര ബാനറായ ലക്ഷ്മി മൂവി മേക്ക്ഴ്സിന്റെ ഉടമകളില്‍ ഒരാളായിരുന്നു സ്വാമിനാഥന്‍. തമിഴ് ചിത്രങ്ങൾ നിർമ്മിക്കുന്നതിനു പുറമേ ഏതാനും ചിത്രങ്ങളിൽ സപ്പോർട്ടിംഗ് റോളുകളും ചെയ്തിട്ടുണ്ട്.
കോവിഡ് 19 മഹാമാരിയ്ക്കിടെ സ്വാമിനാഥന്റെ മകൻ അശ്വിൻ വിദ്യ ശ്രീയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു.
ശാന്തനു ഭാഗ്യരാജ്, സംവിധായകൻ പൊൻറാം തുടങ്ങി നിരവധി താരങ്ങൾ നിര്‍മ്മാതാവിന്റെ കുടുംബത്തെ ട്വീറ്ററില്‍ അനുശോചനം അറിയിച്ചു.
1994 ൽ അരന്‍മനൈ കാവലൻ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മൂവി മേക്കേഴ്‌സ് അരങ്ങേറ്റം കുറിച്ചത്. ഗോകുലതിൽ സീതായ്, പ്രിയമുദൻ, ഭാഗവതി, അന്‍പേ ശിവം, പുതുപേട്ടൈ തുടങ്ങിയ നിരവധി പ്രധാന തമിഴ് ചിത്രങ്ങള്‍ ലക്ഷ്മി മൂവി മേക്കേഴ്സ് സിനിമാ ആസ്വാദകര്‍ക്ക് സമ്മാനിച്ചു. കമൽ ഹാസൻ, വിജയകാന്ത്, പ്രഭു, കാർത്തിക്, സൂര്യ, മാധവൻ, ചിമ്പു, ധനുഷ് തുടങ്ങി നിരവധി താരങ്ങളെ നായകന്മാരാക്കി ചിത്രങ്ങളൊരുക്കി.
2015 ല്‍ ജയംരവി നായകനായി പുറത്തിറങ്ങിയ സകലകലാവല്ലഭന്‍ ആണ് അവസാന ചിത്രം.
Post Your Comments