മുംബൈ : ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടമായ പഴ്സ് തിരിച്ച് കിട്ടിയത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം. കഴിഞ്ഞ ദിവസം ഹേമന്ദ് പാഡല്‍ക്കര്‍ എന്നയാൾക്കാണ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിൽ പഴ്സ് കിട്ടിയെന്നറിയിച്ച് റെയില്‍വേ പൊലീസിന്‍റെ സന്ദേശമെത്തുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതിനേ തുടര്‍ന്ന് ഇത് വാങ്ങിക്കാനായി എത്താന്‍ ഹേമന്ദിന് സാധിച്ചില്ല. 2006ലാണ് 900 രൂപ അടക്കം പഴ്സ് ഛത്രപത്രി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് പനവേലിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്രയിൽ കാണാതായത്.
ഇന്നലെയാണ് ഹേമന്ദ് നവി മുംബൈയ്ക്ക് സമീപമുള്ള പന്‍വേലില്‍ നിന്ന് വാഷിയിലെത്തി പഴ്സ് വാങ്ങിയത്.പഴ്സിലുണ്ടായിരുന്ന മുഴുവന്‍ തുക കിട്ടിയില്ലെങ്കിലും പഴ്സിലെ മറ്റ് രേഖകള്‍ നഷ്ടമായിരുന്നില്ല. 2016ല്‍ നിരോധിച്ച 500 രൂപ നോട്ട് അടക്കം 900 രൂപയായിരുന്നു പഴ്സിലുണ്ടായിരുന്നത്. ഇതില്‍ മുന്നൂറ് രൂപയാണ് ഹേമന്ദിന് തിരികെ നല്‍കിയ റെയില്‍വേ പൊലീസ് സ്റ്റാംമ്പ് പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ശേഷം നിരോധിച്ച നോട്ട് പുതിയ നോട്ടാക്കി തിരികെ നല്‍കുമെന്നാണ് ഹേമന്ദിനെ അറിയിച്ചിട്ടുള്ളത്. അടുത്തിടെയാണ് ഹേമന്ദിന്‍റെ പഴ്സ് മോഷ്ടിച്ചയാളെ പിടിച്ചതെന്നാണ് റെയില്‍വേ പൊലീസ് വ്യക്തമാക്കുന്നത്
Post Your Comments