Latest NewsKeralaNewsIndia

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം പ്രതി ബഷീറിന് വധ ശിക്ഷ നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കഴിഞ്ഞ ആഴ്ചയാണ് ദര്‍വാദിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രൂപ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യചെയ്തത്.

കര്‍ണ്ണാടകയിലെ ദര്‍വാദില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതി ബഷീറിന് വധ ശിക്ഷ നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ബഷീറിനെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ ക്യാമ്പെയ്‌നും സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ദര്‍വാദിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രൂപ പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യചെയ്തത്. അമ്മയുടെ അസുഖം മാറുന്നതിനായി പ്രാര്‍ത്ഥിയ്ക്കാന്‍ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു രൂപ. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വെച്ച് പരിചയക്കാരനായ ബഷീര്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

മാനസികമായി തളര്‍ന്ന രൂപ വിവരം വീട്ടുകാരോട് പറഞ്ഞു. ശേഷം ഉച്ചയോടെ രൂപയെ മുറിയ്ക്കുള്ളില്‍ വിഷം കഴിച്ച് അവശയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സംഭവത്തില്‍ ബഷീറിനെ ദര്‍വാദ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി ആത്മഹത്യ ചെയ്ത രൂപയുടെ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയ മന്ത്രി പ്രതിയ്ക്ക് തക്ക ശിക്ഷ നല്‍കുമെന്ന് മാതപിതാക്കള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button