
കാന്‍പുര്‍: ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ പുറത്തെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കഴിഞ്ഞ് 21 വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വേണ്ടിയാണ് പ്രതികളായ അങ്കുല്‍ കുറിലും ബീരാനും കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന് വയറുകീറി കരള്‍ പുറത്തെടുത്തത്. അന്ധവിശ്വാസമാണ് ഇതിലേക്ക് പ്രതികളെ നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Read Also : അൽ ഖ്വായിദയുമായി ബന്ധമുള്ള സംഘടനയുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച; ചിത്രങ്ങൾ പുറത്ത്
പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന അന്ധവിശ്വാസത്തിന് പുറത്താണ് ഈ കൊടുംക്രൂരകൃത്യം ഇവര്‍ ചെയ്തത്. കരളും മറ്റ് ആന്തരിക അവയവങ്ങളും ചൂഴ്ന്നെടുത്താണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുന്‍പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കരള്‍ ലഭിക്കാനായി രണ്ടംഘ സംഘത്തിന് ഇവര്‍ ആയിരം രൂപ ക്വട്ടേഷന്‍ നല്‍കിയെന്നാണ് വിവരം. കരള്‍ ലഭിച്ചശേഷം രഹസ്യമായി ആഭിചാരക്രികയള്‍ നടത്താനായിരുന്നു പദ്ധതി. യുപിയിലെ ഭദ്രസ് ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് വീടിനു സമീപം കളിച്ചുകൊണ്ടു നില്‍ക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. ഞായറാഴ്ച രാവിലെ വയല്‍പാടത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ വയറ് പിളര്‍ന്ന് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. കൊലപാതകത്തിനു ശേഷം കരള്‍ ഇവര്‍ ദമ്പതികള്‍ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
‘പെണ്‍കുട്ടിയുടെ അയല്‍വാസികളായി അങ്കുല്‍, ബീരാന്‍ എന്നിവരെ സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റസമ്മതം നടത്തി. അങ്കുലിന്റെ ബന്ധുവായ പരശുറാം എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇവര്‍ വെളിപ്പെടുത്തി. ഇരുവരും മദ്യപിച്ചിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. കരള്‍ ചൂഴ്ന്നെടുത്തശേഷം അത് പരശുരാമിന് കൈമാറി.’ പൊലീസ് പറഞ്ഞു.
1999ല്‍ വിവാഹിതരായ പരശുരാമിനും ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു. കേസ് അതിവേഗ കോടതി പരിഗണിച്ച് കുറ്റവാളികള്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments