KeralaLatest NewsNewsIndia

സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ല-എഫ്‌എസ്‌എസ്‌എഐ

ന്യൂഡല്‍ഹി: സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി (എഫ്‌എസ്‌എസ്‌എഐ) അറിയിച്ചു. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി.സ്കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ 2015-ല്‍ ഡല്‍ഹി ഹൈക്കോടതി എഫ്‌എസ്‌എസ്‌എഐയോട് നിര്‍ദേശിച്ചിരുന്നു. സ്കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍(എന്‍ഐഎന്‍) അധികൃതര്‍ അറിയിച്ചു.

ജങ്ക് എന്ന വാക്കിന്റെ അര്‍ഥംതന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്. വളരെ ഉയര്‍ന്ന തോതില്‍ കലോറികളടങ്ങിയതും (പഞ്ചസാര അല്ലെങ്കില്‍, കൊഴുപ്പ് ), കുറഞ്ഞ പോഷകമൂല്യവുമുള്ള ഭക്ഷണപദാര്‍ഥങ്ങളെയാണ് ‘ജങ്ക് ഫുഡ്’ എന്ന് വിളിക്കുന്നത്.

കഴിക്കാനുള്ള എളുപ്പം, കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതല്‍, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയെല്ലാം കുട്ടികളെ ഇതിലേക്ക് ആകൃഷ്ടരാക്കുന്നു. എല്ലാതരം അനാരോഗ്യകരമായ ചേരുവകളോടെയാണ് ഇവയുടെ നിര്‍മാണം.

shortlink

Post Your Comments


Back to top button