എന്‍ 95 മാസ്‌കുകള്‍ അണുവിമുക്തമാക്കാന്‍ ഇലകട്രിക് കുക്കറുകള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍. എന്‍ 95 മാസ്‌കുകളുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ മാര്‍ഗം ഉപയോഗിച്ച് കാര്യക്ഷമമായി അണുവിമുക്തമാക്കാന്‍ കഴിയുമെന്നാണ് ഗവഷകരുടെ വിലയിരുത്തല്‍. എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ലെറ്റേഴ്‌സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഒറ്റത്തവണ മാത്രം ഉപയോഗിച്ച് നശിപ്പിക്കുന്ന വിധത്തിലാണ് എന്‍ 95 മാസ്‌കുകള്‍ ഉപയോഗിച്ച് വരുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മാസ്‌കുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനുള്ള മാര്‍ഗമാണ് ഗവേഷകര്‍ തെരഞ്ഞു കൊണ്ടിരുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കുക്കറുകള്‍ ഉപയോഗിച്ച് 100 ഡിഗ്രി സെല്‍ഷ്യല്‍ 50 മിനിട്ട് ചൂടാക്കിയാല്‍ മാസ്‌കുകള്‍ പൂര്‍ണമായും അണുവിമുക്തമാകുകയും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
മാസ്‌കുകളെ അണുവിമുക്തമാക്കാന്‍ പല മാര്‍ഗങ്ങളുണ്ടെങ്കിലും ഇവയില്‍ പലതും വായുവിനെ അരിച്ച് ഉള്ളിലേക്കെടുക്കാനുള്ള മാസ്‌കിന്റെ ശേഷിയും മുറുക്കവും നഷ്ടപ്പെടുത്തും. ഈ ശേഷി നിലനിര്‍ത്തി കൊണ്ട് മാസ്‌കുകളെ അണുവിമുക്തമാക്കാനുള്ള മാര്‍ഗമാണ് ഗവേഷകര്‍ കണ്ടെത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീടുകളില്‍ ഇത്തരം മാസ്‌ക് ഉപയോഗിക്കുന്നവര്‍ക്കും ഇത് ഇത് വളരെ പ്രയോജനപ്രദമായിരിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
Post Your Comments