മലയാളത്തില്‍ വീണ്ടുമൊരു സിനിമ കൂടി ഒടിടി റിലീസിന്. ടൊവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേഴ്‍സ് ആൻഡ് കിലോ മീറ്റേഴ്‍സ് ആണ് ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നത്.ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നിർമ്മാതാവ് ആന്റോ ജോസഫ് ചർച്ച നടത്തി.
വ്യാജപതിപ്പ് പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ഓണ്‍ലൈൻ റിലീസ് ചെയാൻ തീരുമാനിച്ചത് എന്നും ആന്റോ ജോസഫ് പറയുന്നു. തീരുമാനം ഉടൻ ഉണ്ടാകുമെന്നും ആന്റോ ജോസഫ് പറഞ്ഞു. ജിയോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായി ഉണ്ട്. സിദ്ധാര്‍ഥ് ശിവ, വിനയ് ഫോര്‍ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനു സിദ്ധാര്‍ഥ് ഛായാഗ്രാഹകൻ. സൂഫിയും സുജാതയുമായിരുന്നു മലയാളത്തില്‍ ആദ്യമായി ഒടിടി റിലീസ് ചെയ്‍ത ചിത്രം. ജയസൂര്യ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ എത്തിയ ചിത്രം മോശമില്ലാത്ത പ്രതികരണം നേടിയിരുന്നു..
Post Your Comments