COVID 19Latest NewsUAENewsGulf

യുഎഇയിൽ വീണ്ടും കോവിഡ് മരണം : രോഗമുക്തി നിരക്ക് ഉയർന്നു തന്നെ

അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി  ഞായാറഴ്ച മരിച്ചു. 225പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 62525ഉം, മരണസംഖ്യ 357ഉം ആയി. 323പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 56568ആയി ഉയർന്നു.5600പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വർദ്ധിപ്പിച്ചിരുന്നു. രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം തന്നെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജനങ്ങൾ ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും ആരോഗ്യം ഉറപ്പുവരുത്തുന്നതിനായുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button