COVID 19Latest NewsIndiaNews

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ച് വരുകയാണ്. ഇന്ന് മാത്രം 5,994 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

19 പേരാണ് ഞായറാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 4,927 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

6,020 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 2,38,638 ആയി. 53,336 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button