ആഗ്ര: മകനെ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. സമീപവാസികള്‍ക്ക് മുന്നില്‍ കുട്ടിയെ വീടിന് മുന്‍വശത്തെ ജനാലയില്‍ തലകീഴായി കെട്ടിത്തൂക്കി കയര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തിന്റെ 52 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് പ്രചരിക്കുന്നത്.
അവനൊരു കുട്ടിയാണെന്നും കെട്ടഴിച്ചുവിടണമെന്നും ആളുകള്‍ ആവശ്യപ്പെട്ടിട്ടും കുട്ടി കരഞ്ഞു നിലവിളിച്ചിട്ടും ഇയാള് നിര്‍ത്താതെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ശനിയാഴ്ച വൈകീട്ട് ആറിനും ഏഴിനും ഇടയിലായിരുന്നു സംഭവം നടന്നത്. കുട്ടി എന്തോ കാര്യം ചെയ്തതതില്‍ പിതാവ് അസ്വസ്ഥനായി.. ഇതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
നാല് ദിവസം മുമ്പ് ഭാര്യയുമായി വഴക്കുണ്ടാകുകയും ഭാര്യ പിണങ്ങി സ്വന്തം സഹോദരിയുടെ വീട്ടിലേക്ക് പോകുകയും ചെയ്തു. ഇയാള്‍ക്ക് മൂന്ന് മക്കളാണ് ഉളളത്. ഇതിലെ മൂത്തകുട്ടിയെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments