തിരുവനന്തപുരം: വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ,മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഡാമുകൾ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യമാണുളളത്, ഇനിയും മഴ തുടർന്നാൽ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക.
Also read : ശക്തമായ മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയും നദികളിൽ ജലനിരപ്പും കൂടാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments