Latest NewsInternational

65 ദിവസങ്ങള്‍ കൊണ്ട് മഹാമാരിയെ പിടിച്ചു കെട്ടി ന്യൂസിലാന്‍ഡ്; രാജ്യത്തിന്റെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

വെല്ലിംഗ്ടണ്‍ : കോവിഡ് വ്യാപന൦ റിപ്പോര്‍ട്ട് ചെയ്യാതെ 100 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ന്യൂസിലാന്‍ഡ്.  കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കോവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്.

ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് ഒന്നിനുള്ളില്‍ വൈറസ് വ്യാപനം പൂര്‍ണമായും നിലച്ചുവെന്നുവേണം പറയാന്‍. അതിന്റെ തെളിവായി അടുത്ത നൂറ് ദിവസമായി രാജ്യത്ത് ഒരു സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ഇവിടെ ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു.ഹോട്ടലുകളും സ്റ്റേഡിയങ്ങളുമെല്ലാം പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. എന്നാല്‍, കോവിഡിനെതിരായ ജാഗ്രത ഇപ്പോഴും ന്യൂസിലാന്‍ഡ് തുടരുന്നുണ്ട്. വിയറ്റ്നാം, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണത്തിലായതിന് ശേഷവും വീണ്ടും കേസുകള്‍ വര്‍ധിക്കുന്നുവെന്ന യാഥാര്‍ഥ്യംമാണ് ഈ ജാഗ്രതയ്ക്ക് പിന്നില്‍.

പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്.

1. അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍- പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിവേണം. രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. നിയയന്ത്രണം ഇപ്പോഴും തുടരുന്നു.
2. സമ്പൂര്‍ണ ലോക്ക്ഡൗണ്‍, സാമൂഹിക അകലം- ഇവ രണ്ടും കര്‍ശനമായി നടപ്പിലാക്കി.
3. ഓരോ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരേയും കണ്ടെത്തി ക്വാറന്റീന്‍ ചെയ്തു.

ഈ മൂന്ന് നിയന്ത്രണങ്ങളും ഫലവത്തായതോടെ സമ്പര്‍ക്ക കേസുകളുടെ എണ്ണം കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. ഓഗസ്റ്റ് ആറിന്റെ പ്രതിദിന കണക്കുകള്‍ പ്രകാരം ന്യൂസിലാന്‍ഡില്‍ നാല് മരണമാണ് സംഭവിച്ചത്. അമേരിക്കയിലും ബ്രിട്ടണിലും ജര്‍മനിയിലുമാവട്ടെ ഇത് യഥാക്രമം 488, 683, 110 എന്നിങ്ങനെയായിരുന്നു.

ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കിയത് ന്യൂസിലാന്‍ഡിന് ഏറെ ഗുണംചെയ്തു. ആദ്യഘട്ടത്തില്‍ തന്നെ അടച്ചിടല്‍ തന്ത്രം നടപ്പിലാക്കിയത് വൈറസ് വ്യാപനത്തെ തടഞ്ഞു. ജനങ്ങളും ഇതിനോട് സഹകരിച്ചു. ഏറ്റവും കുറവ് കോവിഡ് മരണങ്ങളുള്ള രാജ്യവും ന്യൂസിലാന്‍ഡ് ആണ്. ആകെ 1569 കേസുകളാണ് ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ മരിച്ചു. 1524 പേരും രോഗമുക്തി നേടി. ചികിത്സയില്‍ തുടരുന്ന 23 പേരും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button