ലഖ്‌നൗ : കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഉന്നാവോ സ്വദേശിയായ ഇന്‍സ്‌പെക്ടര്‍ ഇന്ദ്രജിത്ത് സിങ് ഭദൗരിയ(47)യാണ് മരിച്ചത്. ആദ്യ രണ്ടുപരിശോധനയില്‍ നെഗറ്റീവ് ഫലം വന്ന ഇന്ദ്രജിത്തിന് മൂന്നാമത്തെ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.
1989-ല്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച ഇന്ദ്രജിത്തിന് 2013-ല്‍ സബ് ഇന്‍സ്‌പെക്ടറായി പ്രമോഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് വീണ്ടും പ്രമോഷന്‍ ലഭിക്കുന്നത്. ഷാജഹാന്‍പുരിലായിരിന്നു നിയമനം. ഇതിന് മുന്നോടിയായി മീററ്റിലുളള പോലീസ് പരിശീലന വിദ്യാലയത്തില്‍ പരിശീലനത്തിനെത്തി. ഇവിടെ നിന്ന ഷാജഹാന്‍പുരിലേക്ക് മടങ്ങുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത് തുടര്‍ന്നുളള ആഴ്ചകളില്‍ അസുഖം മൂര്‍ച്ഛിച്ചു.
ജൂലായ് 23-നും ജൂലായ് 31-നും ഇടയില്‍ രണ്ടു തവണ ഇദ്ദേഹത്തെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഈ രണ്ടു ഫലങ്ങളും നെഗറ്റീവായിരുന്നു. ആദ്യം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും പിന്നീട് ആര്‍ടി-പിസിആര്‍ ടെസ്റ്റുമാണ് നടത്തിയതെന്ന് ഷാജഹാന്‍പുര്‍ എസ്പി അറിയിച്ചു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ദ്രജിത്ത് ഓഗസ്റ്റ് അഞ്ചിനാണ് മരിക്കുന്നത്. അതേസമയം യു.പിയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1900 പേരാണ് അസുഖത്തെ തുടര്‍ന്ന് ഇവിടെ മരിച്ചത്.
Post Your Comments