Latest NewsNewsIndia

സിഖ് യുവാവിനെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ഭോപ്പാൽ : മധ്യപ്രദേശിലെ ബര്‍വാനിയില്‍ സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രേം സിങ് എന്ന യുവാവാണ് പോലീസിന്റെ അതിക്രമത്തിന് ഇരയായത്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ പോലീസ് അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ എസ്ഐ സീതാറാം യാദവിനെയും ഹെഡ് കോൺസ്റ്റബിൾ മോഹൻ ജാമ്രെയെയും സസ്പെൻഡ് ചെയ്തു.

പോലീസ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ‘അവര്‍ ഞങ്ങളെ അടിക്കുകയാണ്. അവര്‍ ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയാണ്’ എന്ന് പറഞ്ഞ് ഉറക്കെ കരയുന്ന പ്രേംസിങ് ചുറ്റും നില്‍ക്കുന്നവരോട് രക്ഷിക്കാനും അപേക്ഷിക്കുന്നു.

 

വീഡിയോ പുറത്തുവന്നതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്നെ ഇടപെട്ടു.  ബർവാനിയിൽ നടന്ന ക്രൂരമായ ഈ സംഭവം തന്നെ വേദനിപ്പിക്കുന്നതായും ഇത്തരം പെരുമാറ്റം യാതൊരു കാരണവശാലും പൊറുക്കാനാകില്ലെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ചൗഹാൻ ട്വീറ്റ് ചെയ്തു.

അതേസമയം സംഭവത്തിൽ കമൽ നാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ബർവാനി എസ്.പി നിമിഷ് അഗർവാൾ പറഞ്ഞു. ജബൽപൂർ ജില്ലയിൽ പ്രേം സിംഗിന്റെ പേരിൽ മൂന്ന് മോഷണക്കേസുകളുണ്ടെന്നും വാഹന പരിശോധനയ്ക്കിടെ ലൈസൻസില്ലാത്തതിനും മദ്യപിച്ചതിന്റെ പേരിലുമാണ് പൊലീസ് ഇവരെ പിടികൂടിയതെന്നും ഇതിനിടെ ഇവർ പൊലീസുമായി കലഹം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് നിമിഷ് അഗർവാൾ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button