KeralaLatest NewsNews

രാജമല ദുരന്തം ; മരണപ്പെട്ടവരുടെ എണ്ണം 14 ആയി, 52 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

മൂന്നാര്‍: ഇടുക്കി മൂന്നാറിലെ രാജമലയില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം 14 ആയി. ഇവരുടെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 12 പേരെ രക്ഷപ്പെടുത്തി, 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇനിയും 52 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഗാന്ധിരാജ് (48), .ശിവകാമി (38),.വിശാല്‍ (12), രാമലക്ഷ്മി (40), .മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43 ) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഐസിയുവിലാണ്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മൈഡിക്കല്‍ കോളേജിലേക്ക് മാറ്റും.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. അപകട സ്ഥലത്ത് നാല് ലയങ്ങളിലായി 36 മുറികളില്‍ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളില്‍ പലതും പൂര്‍ണമായും മണ്ണിനടിയിലായി എന്നാണ് വിവരം.

കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിംഗ് അടക്കം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്നലെ രാത്രിയോ പുലര്‍ച്ചെയോ ആയി ഉണ്ടായ അപകടം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ എത്തി വിവരമറിയിക്കാന്‍ മണിക്കൂറുകള്‍ വൈകിയിട്ടുണ്ട്. ഇരവികുളം നാഷണല്‍ പാര്‍ക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button