KeralaLatest NewsNews

രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി : മക്കളെകൊണ്ട് നഗ്‌നശരീരത്തിൽ ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്രയാണ് ഹർജി തള്ളിയത്. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര എന്ത് സംസ്കാരമാണ് ഇതെന്നും ചോദിച്ചു. തുടർന്ന് കേസിൽ ഇടപെടാൻ താല്പര്യമില്ലെന്നും അരുൺ മിശ്ര അറിയിച്ചു.

ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവർക്കിടയിൽ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു . രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചു കുട്ടികൾക്ക് ലഭിക്കുന്ന ധാരണ എന്തായിരിക്കുമെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. രഹ്നാ ഫാത്തിമ ആക്‌സിറ്റിവിസ്റ്റ് ആയിരിക്കാം, പക്ഷേ എന്തിനാണ് ഈ പ്രവൃത്തി ചെയ്തതെന്നും കോടതി ചോദിക്കുന്നു. നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി, തുടർന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്.

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പോലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button