Latest NewsKeralaNews

തീരദേശത്തെ ലോക്ഡൗണ്‍ നീട്ടി ; തിരുവനന്തപുരം പുല്ലുവിളയില്‍ നാട്ടുകാരുടെ കൂട്ടംകൂടി നിന്ന് പ്രതിഷേധം ; പങ്കെടുക്കുന്നത് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍

തിരുവനന്തപുരം: തിരുവനന്തപുരം തീരദേശത്ത് ലോക്ഡൗണ്‍ നീട്ടിയതിനെതിരെ പുല്ലുവിളയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകള്‍ കൂടി നിന്നാണ് പ്രതിഷേധിക്കുന്നത്. കാഞ്ഞിരംകുളം, പൂവാര്‍ പൊലീസ് സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തുകയാണ്.

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഈമാസം 16 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരും. ആഗസ്റ്റ് പത്ത് മുതല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താം. തീരദേശ സോണുകളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

സംസ്ഥാനത്ത് ഏറെ ആശങ്ക ഉണ്ടാക്കുന്നത് തിരുവനന്തപുരത്തെ കോവിഡ് റിപ്പോര്‍ട്ടുകളാണ്. ജില്ലയില്‍ ഇന്നലെ 219 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button