KeralaLatest NewsNews

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​കും: എ​ട്ടു​ജി​ല്ല​ക​ളി​ല്‍ ഇന്ന് ഓറഞ്ച് അലർട്ട്

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എ​ട്ടു​ജി​ല്ല​ക​ളി​ല്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തും യെ​ല്ലോ അ​ല​ര്‍​ട്ടും മ​ല​പ്പു​റം ജി​ല്ല​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇതിനെ തുടർന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ടും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളോ​ടും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ര്‍​ദേ​ശി​ച്ചു.

Read also: കോട്ടയം: ജലനിരപ്പ് ഉയര്‍ന്നു; ദുരന്തനിവാരണ നടപടികള്‍ സജീവം

അതേസമയം വ​ട​ക്ക​ന്‍ കേരളത്തില്‍ ക​ന​ത്ത മ​ഴ തു​ട​രു​കയാണ്. വ​യ​നാ​ട് വൈ​ത്തി​രി​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​ര്‍​ന്ന​തോ​ടെ നി​ല​മ്പൂ​ര്‍ ചാ​ലി​യാ​ര്‍ പു​ഴ​യി​ലും മ​ല​വെ​ള്ള​പാ​ച്ചി​ല്‍ ഉ​ണ്ടാ​യി. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.ചാ​ലി​പ്പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​പ്പു​ഴ​യു​ടെ സ​മീ​പ​ത്തു​ള്ള വെ​ണ്ടേ​ക്കും​പൊ​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ലെ 29 വീ​ട്ടു​കാ​രെ വ്യാ​ഴാ​ഴ്ച രാ​ത്രി മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. കു​ട്ടി​ക​ള​ട​ക്കം എ​ണ്‍​പ​തോ​ളം പേ​രെ​യാ​ണ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button