KeralaLatest NewsNews

അത് താനല്ല വേറെ ആരോ ആണ് ,വൈറലായ ഫോട്ടോയ്ക്ക് മോഹന്‍ലാലിന്റെ തിരുത്ത്

കുഞ്ഞുമോഹന്‍ലാല്‍ എന്ന വാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് നടന്റെ തിരുത്ത്. ചിത്രം തന്റേതല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രശസ്ത ഫോട്ടോഗ്രാഫറും ലാലിനെ നിരവധി തവണ പകര്‍ത്തുകയും നടന്റെ ചെറുപ്പം മുതലുള്ള നിരവധി ചിത്രങ്ങളുടെ സൂക്ഷിപ്പുകാരനുമായ ആര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യം ഒരു ഓൺലൈൻ മാധ്യമത്തിൽ സ്ഥിരീകരിച്ചത് . അമ്മയോടൊപ്പമുള്ള ഒരു കുഞ്ഞിന്റെ ചിത്രമാണ് പ്രചരിച്ചത്.

ഇത് കുഞ്ഞുമോഹന്‍ലാല്‍ ആണെന്നായിരുന്നു വാദം. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അത് മോഹന്‍ലാലല്ലെന്ന് മനസ്സിലായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.അതിലെ അമ്മയും വ്യത്യാസമുണ്ട്. ഇക്കാര്യം ഉറപ്പിക്കാന്‍ വേണ്ടി, ഫോട്ടോ വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുത്ത് അദ്ദേഹമാണോയെന്ന് ചോദിച്ചു.

അത് താനല്ലെന്നും വേറാരോ ആണെന്നും ലാല്‍ മറുപടി നല്‍കി. അദ്ദേഹവുമായുള്ള സ്വകാര്യ വാട്ട്‌സ് ആപ്പ് സന്ദേശം സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യം വരുന്ന ഘട്ടത്തില്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും ഗോപാലകൃഷ്ണന്‍  പറഞ്ഞു.

തെറ്റായ പ്രചരണം വിശ്വസിച്ച് നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. മോഹന്‍ലാലിന്റെ പലവിധ ഫോട്ടോകളുടെ ശേഖരത്തിന് ഉടമയാണ് ഗോപാലകൃഷ്ണന്‍. ചെറുപ്പകാലത്തെ അപൂര്‍വ ചിത്രങ്ങള്‍ വരെ അദ്ദേഹത്തിന്റെ പക്കലുണ്ട്. നടനില്‍നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമെല്ലാം ശേഖരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button