മുന്‍ വര്‍ഷങ്ങളില്‍ വാഹനാപകടങ്ങളില്‍ ചോരയില്‍ കുതിര്‍ന്ന നിരത്തുകള്‍ നോക്കി ലോക്ഡൗണ്‍ കാലത്തിന് നന്ദി പറയാം.68 ദിവസത്തെ ലോക്ഡൗണ്‍ കാലത്ത്, കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ റോഡപകട മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദിവസേനെ ശരാശരി 12 ജീവനെങ്കിലും രക്ഷപ്പെട്ടിരിക്കുന്നു.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അപകടം 6502ഉം മരണം 808ഉം പരിക്ക് 7568ഉം കുറവാണ്.
മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെ 68 ദിവസമായിരുന്നു ലോക്ഡൗണ്‍. കഴിഞ്ഞവര്‍ഷം ഇതേസമയം സംസ്ഥാനത്ത് ഉണ്ടായത് 7703 റോഡപകടം. മരിച്ചത് 926 പേര്. 8679 പേര്‍ക്ക് പരിക്കേറ്റു.എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് ഇത് യഥാക്രമം 1592ഉം 193ഉം 1656ഉം മാത്രമാണ്. റോഡപകടവും മരണവും 79 ശതമാനം കുറഞ്ഞപ്പോള്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ 81 ശതമാനം കുറവുണ്ടായി.
നിരത്തില്‍ വാഹനങ്ങള്‍ കുറഞ്ഞതാണ് കാരണം. ഇറങ്ങിയ വാഹനങ്ങള്‍ അവസരം മുതലാക്കി അമിതവേഗത്തില്‍ പാഞ്ഞതാണ് ഉണ്ടായ പല അപകടങ്ങള്‍ക്കും കാരണം.റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി സമിതിയുടെ നിര്ദേശത്തിെന്റ അടിസ്ഥാനത്തില്‍ സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നും മേയ് 31നു മിടയിൽ ദിവസേനെ ശരാശരി റോഡപകടം 113ഉം മരണം 14ഉം പരിക്ക് 128ഉം ആണ്.
എന്നാല്‍, ലോക്ഡൗണ്‍ കാലത്ത് ഇത് യഥാക്രമം 23ഉം മൂന്നും 24ഉം ആയി കുറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് റോഡപകട മരണങ്ങളില്‍ 14 ശതമാനം കുറവുണ്ടായി.റോഡപകടങ്ങളിലെ ഗണ്യമായ കുറവ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ആരോഗ്യസംവിധാനങ്ങള്‍ക്കും സഹായകമായി.
Post Your Comments