മൂന്നാർ: രാജമലയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മൂന്നാർ കണ്ണൻ ദേവൻ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളിൽ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അഞ്ച് പേര് മരിച്ചതായി സൂചന.
നാല് ലയങ്ങളാണ് തകർന്നത്. 83 പേർ ലയത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പോലീസും അഗ്നിശമനസേനയും ലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്നുള്ള എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിരുന്നു. മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു
Post Your Comments