കോഴിക്കോട്: കരിപ്പൂരില്‍ വിമാന അപകടത്തില്‍ രക്ഷപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലായ കുട്ടിയുടെ രക്ഷകര്‍ത്താക്കളെയോ അന്വേഷിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ബാദുഷ ജമാല്‍ എന്നയാളാണ് കുട്ടിയുടെ ചിത്രവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അതേസമയം സാരമായി പരിക്കേറ്റവരെ അപകട സ്ഥലത്ത്നിന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ നിരവധി ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് ആദ്യം എത്തിച്ച പത്ത് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം ഊർജിതമായി മുന്നോട്ടു പോകുന്നുണ്ടെന്നും കൊണ്ടോട്ടി സിഐ അറിയിച്ചു.
Post Your Comments