COVID 19Latest NewsNewsIndia

പശ്ചിമബംഗാളില്‍ കൊറോണ ബാധ രൂക്ഷമായി തുടരുന്നു,ഒറ്റ ദിവസം 3000 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 86,754 ആയി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൊറോണ ബാധ രൂക്ഷമായി തുടരുന്നു. പരിശോധന കൂട്ടുന്നിടത്തൊക്കെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ ഒറ്റ ദിവസം മാത്രം രോഗം ബാധിച്ചത് 2954 പേര്‍ക്കാണ്. ഇന്നലെ മരിച്ചവരുടെ എണ്ണം 56ലെത്തി. കൊല്‍ക്കത്ത നഗരമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 86,754 ആയി.നിലവില്‍ 23,829 പേരാണ് ചികിത്സയിലുള്ളത്. 61,000 പേര്‍ രോഗമുക്തരായെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന കണക്ക്. ആകെ മരണനിരക്ക് 1902ലെത്തിനില്‍ക്കുകയാണ്.കൊറോണ ലോക്ഡൗണ്‍ തുടക്കംമുതലേ ഫലപ്രദമായി നടപ്പാക്കാതിരുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. കേന്ദ്രആരോഗ്യവകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അവഗണിച്ച മമത മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിച്ചവരെ സംസ്ഥാനത്തേയ്ക്ക് കയറ്റാന്‍ തയ്യാറാകാഞ്ഞത് സൂപ്രീംകോടതിയുടെ വരെ വിമര്‍ശനത്തിന് കാരണമായി.

ആഴ്ചയില്‍ രണ്ടു ദിവസം നിര്‍ബന്ധിത ലോക്ഡൗണ്‍ എന്ന രീതിയാണ് കോല്‍ക്കത്ത നഗരത്തില്‍ നടപ്പാക്കുന്നത്.ഗ്രാമീണമേഖലകളെ പൂര്‍ണ്ണമായും കൊറോണ പ്രതിരോധത്തില്‍ അവഗണിച്ച മമത കൊല്‍ക്കത്തയിലെ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് പ്രതിരോധത്തിലായത്. 150 ലധികം ആശുപത്രികള്‍ ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധകാരണം ഏപ്രില്‍മാസത്തില്‍ തന്നെ അടച്ചുപൂട്ടിയതും വലിയ ക്ഷീണമായി. കൊല്‍ക്കത്ത നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ 300ലധികം നഴ്‌സുമാരാണ് ഒറ്റയടിക്ക് രാജിവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button