അബുദാബി : യുഎഇയിൽ വീണ്ടും കോവിഡ് മരണം, ഒരാൾ കൂടി വ്യാഴാഴ്ച മരിച്ചു. 239പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 61,84ഉം, മരണസംഖ്യ 354ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 354 പേര് പുതുതായി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 55,739 ആയി ഉയർന്നു. നിലവിൽ 5,752പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അര ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈറ്റിൽ കഴിഞ്ഞ ദിവസം 620 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 70,045ഉം, മരണസംഖ്യ 469 ആയി. 704 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 61,610 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 7,966 പേരിൽ 127 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം 3,599 കോവിഡ് ടെസ്റ്റുകൾ കൂടി നടത്തിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 5,22,200 ആയി ഉയർന്നു
Post Your Comments