COVID 19Latest NewsIndiaNews

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ റെക്കോർഡ് വർദ്ധനയാണിത്. 886 വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20,27,075ഉം, മരണസംഖ്യ 41,585ഉം ആയി. 13,78,106 പേർ രോഗമുക്തി നേടി. 67.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്​. നിലവില്‍ രാജ്യത്ത് 6,07,384 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button