കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി കുവൈറ്റിൽ മരിച്ചു. കുവൈറ്റ് ഓട്ടോവണ്‍ കമ്പനി ജീവനക്കാരനായിരുന്ന എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്കോവ്(43)ആണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും. ഭാര്യ സൗമ്യ. മകന് ഗബ്രിയേല്‍.
കുവൈറ്റിൽ കഴിഞ്ഞ ദിവസം 620 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരാൾ മരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 70,045ഉം, മരണസംഖ്യ 469 ആയി. 704 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 61,610 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 7,966 പേരിൽ 127 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം 3,599 കോവിഡ് ടെസ്റ്റുകൾ കൂടി നടത്തിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 5,22,200 ആയി ഉയർന്നു
Post Your Comments