കൊറോണ രോഗമുക്തി നേടിയ 90 ശതമാനം ആളുകള്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ പ്രതിരോധ സംവിധാനം പൂര്‍ണ്ണമായും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ചൈനയിലെ ഴോങ്‌നാന്‍ ഹോസ്പിറ്റലില്‍ നിന്നു രോഗമുക്തി നേടിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊറോണ രോഗമുക്തി നേടിയവരിൽ അഞ്ച് ശതമാനം പേരില്‍ വീണ്ടും രോഗബാധയുണ്ടായതായും പഠനത്തില്‍ പറയുന്നു.
59 വയസ്സ് പ്രായമുള്ള രോഗമുക്തി നേടിയവരിലാണ് തുടര്‍ നിരീക്ഷണം നടത്തിയത്. ഒരു വര്‍ഷത്തോളം രോഗികളെ നിരീക്ഷിക്കാനാണ് പഠന സംഘത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം ജൂലൈ മാസത്തില്‍ പൂര്‍ത്തിയായി. രോഗമുക്തി നേടിയെങ്കിലും ശ്വസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവാനായ ഒരാളുടേതിന് സമാനമായ നിലയിലേക്കെത്തിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ആരോഗ്യവാനായ ഒരാള്‍ക്ക് 6 മിനുട്ടില്‍ 500 മീറ്റര്‍ നടക്കാന്‍ സാധിക്കുമെങ്കില്‍ കൊറോണ രോഗമുക്തി നേടിയവരില്‍ നടത്തിയ പഠനത്തില്‍ ഇവര്‍ക്ക് ഇത് 400 മീറ്റര്‍ മാത്രമെ സാധിക്കൂ. രോഗമുക്തി നേടിയെങ്കിലും ശ്വാസം തടസ്സം നേരിടുന്നവര്‍ ഉണ്ട്. പത്ത് ശതമാനം പേരിലെങ്കിലും വൈറസിനെതിരെ ഉല്‍പ്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ അപ്രത്യക്ഷമായെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments