രാജമലയിലെ അപകടത്തില്‍ എന്തുകൊണ്ട് സംസ്ഥാനത്തിന്റെ കൈവശമുള്ള ഹെലികോപ്ടര്‍ ഉപയോഗിച്ചില്ലെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജമലയിലെ രക്ഷാദൗത്യത്തിന് ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ അനുകൂലമായ കാലാവസ്ഥയായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രക്ഷാദൗത്യത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ കൈയിലുള്ള ഹെലികോപ്ടര്‍ ഉപയോഗിക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍, ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുകൂല സാഹചര്യമായിരുന്നില്ല. അതുകൊണ്ടാണ് ഹെലികോപ്ടര്‍ ഉപയോഗിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Read also:രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ നിയോഗിച്ചു ; വി. മുരളീധരന്‍
എയര്‍ഫോഴ്‌സിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ അവര്‍ക്കും പ്രതികൂല കാലാവസ്ഥയായതിനാല്‍ എത്താനായില്ല. അതിനപ്പുറമൊന്നുമില്ല. ഇത്തരം ഘട്ടങ്ങളില്‍ സംസ്ഥാനം എയര്‍ഫോഴ്‌സിനെ സമീപിക്കാറുണ്ടെന്നും അവര്‍ വളരെ ഫലപ്രദമായി നമ്മളെ സഹായിക്കുന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയും ഏറ്റെടുത്തു.
Post Your Comments