ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കാശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാകിസ്ഥാനെ മുന്‍നിര്‍ത്തി ചൈന നടത്തിയ ശ്രമത്തിന് തിരിച്ചടി. കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കാശ്മീര്‍ വിഷയം സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയത്. എന്നാല്‍ കൗണ്‍സിലില്‍ ശ്രമം വിജയിച്ചില്ല. ഇത്തരം ഫലമില്ലാത്ത ശ്രമങ്ങള്‍ ചൈന ഉപേക്ഷിക്കണമെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കി.
read also : കൊറോണ വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്
ഇത് ആദ്യമായല്ല ചൈന ഇന്ത്യയുടെ ആഭ്യന്തരമായ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതെന്നും മുന്‍പും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ കിട്ടാന്‍ ഇത്തരത്തില്‍ വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
ലഡാക്കില്‍ ഇന്ത്യന്‍ സേനയുമായി പ്രശ്നം ഉണ്ടായതുമുതല്‍ കാശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ സജീവമാക്കി നിര്‍ത്താന്‍ ചൈന ശ്രമിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പുനസംഘടനയിലും ചൈന അതൃപ്തരായിരുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ തീരുമാനിച്ചതിനെ ചൈനീസ് ഭരണകൂടം വിമര്‍ശിച്ചിരുന്നു. ലഡാക്കിലെ വിവിധ പ്രദേശങ്ങളിലെ ഉടമസ്ഥാവകാശം ചൈന മുന്‍പ് ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പലതവണ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചൈന ശ്രമിച്ചു. എന്നാല്‍ വിവിധ ലോകരാജ്യങ്ങള്‍ ഈ നീക്കം തളളിക്കളയുകയാണ് ഉണ്ടായത്.
Post Your Comments