സ്വർണ്ണക്കടത്തുകേസിൽ മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം.ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി നിരീക്ഷണത്തിലാണ്.അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രി കെ ടി ജലീലിനു മേലും കുരുക്ക് മുറുകുന്നുവെന്ന് സൂചന.ആരോപണ വിധേയനായ മുൻ ജഡ്ജി നേതൃത്വം നൽകുന്ന ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളും, ജഡ്ജിയായിരുന്നപ്പോഴുള്ള പ്രധാന വിധിന്യായങ്ങളുമാണ് ഇൻ്റലിജൻസ് പരിശോധിക്കുന്നത്.ഈ ട്രസ്റ്റിൻ്റെ വിദേശ സഹായങ്ങളെകുറിച്ചും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ വിരമിച്ച ജഡ്ജി എൻ ഐ എയുടെ നിരീക്ഷണത്തിലാണ്.
ഇദ്ദേഹത്തെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ചെയർമാനാക്കാനുള്ള നീക്കം സർക്കാർ തലത്തിൽ നടക്കുമ്പോഴാണ് എൻ ഐ എ നിരീക്ഷണത്തിലായത്.
ഇതിനൊപ്പം മന്ത്രി കെ ടി ജലീലിനുമേലുള്ള അന്വേഷണ സംഘങ്ങളുടെ കുരുക്കും മുറുകുകയാണ്.യു എ ഇ കോൺസുലേറ്റുമായുള്ള അസാധാരണ ബന്ധങ്ങളും, ഇടപാടുകളുമാണ് ജലീലിനെതിരായ അന്വേഷണ സംഘങ്ങളുടെ നീക്കങ്ങൾക്ക് കാരണം.
അന്വേഷണത്തിൽ തെളിഞ്ഞ ഇതിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കസ്റ്റംസ് കേന്ദ്ര സർക്കാരിന് കൈമാറിയതായാണ് വിവരം.സർക്കാർ സ്ഥാപനമായ സി ആപ്ടിൻ്റെ വാഹനത്തിൽ മലപ്പുറത്തേക്കുകൊണ്ടു പോയ പാർസലിനെ കുറിച്ചുള്ള സംശയങ്ങളാണ് മന്ത്രി കെ ടി ജലീലിന് കുരുക്കാകുന്നത്.കൊണ്ടുപോയത് ഖുറാനാണെന്ന് മന്ത്രി പറയുമ്പോഴും, കൊണ്ടുപോയ വസ്തുക്കളുടെ ഭാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസിന് സംശയങ്ങളുണ്ട്.സ്വപ്നയും, കെ ടി റമീസും ഉൾപ്പെടെയുള്ള പ്രതികൾ വാഹനങ്ങളിൽ സ്വർണ മോ, കള്ളപ്പണമോ കടത്തിയോയെന്നും, കസ്റ്റംസും, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. യു എ ഇ കോൺസുലേറ്റിൽ പല തവണ സന്ദർശിച്ചിട്ടുള്ള മറ്റ് ചില ഉന്നതരിലേക്കും അന്വേഷണം നീളുകയാണ്.
Post Your Comments