കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണ വില റെക്കോർഡുകൾ മറികടന്ന് മുന്നേറുന്നു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുംമാണ് കൂടിയത്, ഇതനുസരിച്ച് പവന് 41,320 രൂപയിലും , ഗ്രാമിന് 5165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണ വില കൂടിയത് ബുധനാഴ്ച രാവിലെ പവന് 520 രൂപയും ഉച്ചയ്ക്കുശേഷം 400 രൂപയും വർധിച്ചിരുന്നു.
Also read : സ്വർണ കടത്ത് : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
നാലാം തീയതി പവന് 120രൂപയും, ഗ്രാമിന് 15രൂപയുമാണ് കൂടിയായത്. ഇതനുസരിച്ച് പവന് 40,280 രൂപയിലും, ഗ്രാമിന് 5,035 രൂപയിലുമായിരുന്നു വ്യാപാരം. ഇതിനു മുൻപുള്ള മൂന്ന് ദിവസങ്ങളിലും പവന് 40160രൂപയിലും, ഗ്രാമിന് 5020രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ജൂലൈ 31നാണ് സ്വർണ വില 40000ത്തിലേക്ക് ഉയർന്നത്.
Post Your Comments