തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കരകുളം പള്ളം സ്വദേശി ദാസൻ(72)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു, മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്നലെ സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1234 പേർ രോഗമുക്തി നേടി, ഇതിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 274 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 128 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 120 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 108 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 39 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 41 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 30 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 79 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 264 പേർക്കും, മലപ്പുറം ജില്ലയിലെ 138 പേർക്കും, കാസർഗോഡ് ജില്ലയിലെ 119 പേർക്കും, ആലപ്പുഴ ജില്ലയിലെ 91 പേർക്കും, എറണാകുളം ജില്ലയിലെ 83 പേർക്കും, തൃശൂർ ജില്ലയിലെ 54 പേർക്കും, കണ്ണൂർ ജില്ലയിലെ 41 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, കോഴിക്കോട് ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 32 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, പാലക്കാട് ജില്ലയിലെ 20 പേർക്കും, കൊല്ലം ജില്ലയിലെ 18 പേർക്കും, വയനാട് ജില്ലയിലെ 14 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
13 ആരോഗ്യ പ്രവർത്തകർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ 4, തിരുവനന്തപുരം ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 12 കെ.എസ്.ഇ. ജീവനക്കാർക്കും, 3 കെ.എൽ.എഫ്. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 3 ഐഎൻഎച്ച്എസ് ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാർക്കും രോഗം ബാധിച്ചു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 528 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 105 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 77 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 72 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 60 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 53 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 51 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 46 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 40 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 35 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,492 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,537 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,974 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,36,807 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 11,167 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1444 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments