COVID 19CricketNewsIndiaInternationalSports

തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം

തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോവിഡ് പരിശോധനക്ക് വിധേയനായി എന്ന കാര്യം സമ്മതിക്കുന്നതിനോടൊപ്പം പരിശോധനാ ഫലം നെഗറ്റീവാണെന്നും ലാറ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി ലാറ തന്നെ തന്റെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

തെറ്റായ ഈ വാര്‍ത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ല. എന്നാല്‍ തനിക്ക് വേണ്ടപ്പെട്ടവരെ അത് പരിഭ്രാന്തരാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിയാളുകളാണ് ലാറ കോവിഡ് ബാധിതനാണെന്ന തരത്തിലുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എനിക്ക് കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് പ്രചരിക്കുന്ന കിംവദന്തികള്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ വിവരം തെറ്റാണെന്ന വസ്തുത ഞാന്‍ വ്യക്തമാക്കുന്നൂവെന്നും ലാറ കുറിച്ചു.

shortlink

Post Your Comments


Back to top button