തിരുവനന്തപുരം: ഓഗസ്റ്റ് 5ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് എസ്ഡിപിഐ. അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ആരംഭവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികവും ചൂണ്ടിക്കാട്ടിയാണ് എസ്ഡിപിഐയുടെ പ്രതിഷേധം.അയോദ്ധ്യക്കും കശ്മീരിനും പുറമെ മുത്വലാഖ് വിഷയത്തിലും പ്രതിഷേധിക്കുമെന്നാണ് എസ്ഡിപിഐ അറിയിച്ചിട്ടുള്ളത്. മുത്വലാഖ് നിയമ നിര്‍മാണം മുസ്ലിം യുവാക്കളെ തടവിലിടാന്‍ വേണ്ടിയുള്ള മോദി സര്‍ക്കാരിന്റെ തന്ത്രം മാത്രമാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം.
‘കശ്മീര്‍- ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുക, അയോദ്ധ്യയില്‍ രാമക്ഷേത്രം ഇന്ത്യയുടെ മുഖത്തെ അപമാനത്തിന്റെ അടയാളം, മുത്വലാഖ് നിയമം മുസ്ലിം യുവാക്കളെ തടവിലാക്കാനുള്ള തന്ത്രം മാത്രം’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്.
Post Your Comments