
പൂനെ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായിരുന്ന ശിവാജിറാവു പാട്ടീൽ നിലാങ്കേകർ (89) അന്തരിച്ചു. സ്വവസതിയിൽവച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ജൂലൈ 16ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധയെ തുടർന്ന് പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായതിനെ തുടർന്ന് രണ്ടു ദിവസം മുന്പാണ് ആശുപത്രി വിട്ടത്. . 1985 മുതൽ 86 വരെയായിരുന്നു ശിവാജിറാവു മുഖ്യമന്ത്രിയായിരുന്നത്. 1968 ൽ മഹാരാഷ്ട്ര എജ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപിച്ചത് ശിവാജിറാവുവാണ്.
Post Your Comments