ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തിനു പിന്നാലെ സഹായങ്ങളുമായി ലോകാരോഗ്യ സംഘടന. 500 പേർക്ക് അടിയന്തിര ചികിത്സ നൽകുന്നതിനും, 500 പേർക്ക് ശസ്ത്രക്രിയ നടത്തുന്നതിനും ആവശ്യമായ സാധനങ്ങൾ ബെയ്റൂട്ടിൽ എത്തിച്ചതായി ലോകാരേോാഗ്യ സംഘടന വക്താവ് ഇനാസ് ഹമാം അറിയിച്ചു. അടിയന്തിര സഹായം ആവശ്യപ്പെട്ട് ലെബനീസ് ആരോഗ്യമന്ത്രാലയംം ലോകാരോഗ്യ സംഘടനയെ സമീപിച്ചു. ആവശ്യമായ കൂടുതൽ സഹായങ്ങൾ പിന്നാലെ ചെയ്തു നൽകും. ലൈബനനിലെ പ്രാദേശിക ഭരണകൂടവുമായി ലോകാരോഗ്യ സംഘടന പ്രതിനിധികൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ഫോടനത്തിൽ മരണം 73 ആയി, ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 3,000ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, മരിച്ചവരുടെ എണ്ണം ഇനിയും ഉയര്ന്നക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബെയ്റൂട്ട് തുറമുഖത്ത് പ്രാദേശിക സമയം ആറോടെയായിരുന്നു സംഭവം. സ്ഫോടനമുണ്ടായതിന്റെ തൊട്ടുപിന്നാലെ ആകാശത്ത് ഭീമന് അഗ്നിഗോളം രൂപപ്പെട്ടിരുന്നു. നഗരത്തിലുള്ള നിരവധി കെട്ടിടങ്ങളും ഓഫീസുകളും തകര്‍ന്നതായാണ് വിവരം. 2005ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Post Your Comments