അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം. ചൊവ്വാഴ്ച 227 പേര്‍ കോവിഡിൽ നിന്നും മുക്തി നേടി. തുടർച്ചയായ നാലാം ദിനവും മരണങ്ങളില്ല. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 61,352 ആയി ഉയർന്നെന്നും, മരണസംഖ്യ 351ൽ തുടരുന്നുവെന്നും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 30,000 പേരിൽ നടത്തിയ പരിശോധനയിൽ 189 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്, ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചുവരുടെ ആകെ എണ്ണം 61,352ആയി. നിലവിൽ 5,911പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. പരിശോധനകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് രോഗികള്‍ കുറയാന്‍ കാരണമായതെന്നാണ് കരുതുന്നത്. ഏകദേശം 518 ലക്ഷം പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ കോവിഡ് ബാധിതരില്‍ 90% പേരാണ് ഇതുവരെ രോഗമുക്തി നേടിയയത്.എന്നാല്‍ ആഗോളതലത്തില്‍ 58% പേരാണ് രോഗമുക്തി നേടുന്നത്
Post Your Comments