
അഹമ്മദാബാദ് • പ്രേതബാധ ആരോപിച്ച് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി സ്ത്രീ പോലീസ് സ്റ്റേഷനില്‍. തനിക്ക് പ്രേതബാധയുണ്ടെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് ലൈംഗികബന്ധത്തില്‍ നിന്നും വിലക്കുന്നുവെന്നും 43 കാരി വഡോദരയിലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിന്റെ പേരില്‍ ഭര്‍ത്താവും, ഭര്‍തൃപിതാവും അമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ പീഡനം ആരംഭിച്ചതായും സ്ത്രീ പറയുന്നു. ഇവരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനനിയമപ്രകാരം അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
തനിക്ക് ഏതോ പ്രേതബാധയുണ്ടെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് പകരുമെന്നും അവര്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. കൂടാതെ ഭര്‍തൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ ആവശ്യപ്പെടാറുണ്ടെന്നും സ്ത്രീ പരാതിയില്‍ ആരോപിക്കുന്നു.
Post Your Comments