തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം. പ്രതിരോധ പ്രവർത്തനത്തിന് ജില്ലാ പൊലീസ് മേധാവിമാർക്കാണ് മുൻഗണയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കളക്ടർമാരും രംഗത്തെത്തി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കണമെന്ന നിർദ്ദേശം മറികടന്നുവെന്നാണ് കളക്ടർമാർ വ്യക്തമാക്കുന്നത്.
ഇതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കൊവിഡ് പ്രതിരോധം ഏല്പിച്ചതെന്നും അതിന്റെ പേരിൽ വാർഡ് തല സമിതിയുടെ പ്രവർത്തനത്തിൽ കുറവ് വരരുതെന്നും വാർഡ് തല സമിതി കൂടുതൽ സജീവമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments