ലണ്ടന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ക്കും മാസ്ക് ധരിക്കലിനും എതിരെ ജനങ്ങളുടെ പ്രതിഷേധം. മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ നടപടിയാണ് ഏറെപ്പേരെയും പ്രകോപിപ്പിക്കുന്നത്. ബ്രിട്ടനിലും ജര്‍മ്മനിയിലും ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ആയിരങ്ങളാണ് കോവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെ തെരുവില്‍ ഇറങ്ങിയത്.
read also : 35 രൂപയ്ക്ക് കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന് : ഗുളിക വിപണിയിറക്കി സണ്‍ ഫാര്‍മ
സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. മാസ്ക് ഞങ്ങളെ അടിമകളാക്കുകയാണ്, മാസ്ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു തെരുവിലിറങ്ങിയ ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ മുഴക്കിയത്. ജൂലൈ അവസാനമായിരുന്നു ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയത്.
Post Your Comments