മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്(75)ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെ മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
കഴിഞ്ഞട് ദിവസം സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയനാനന്ദന്‍ (53), കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ഇവർ കൊവിഡ് രോഗബാധിതരായിരുന്നുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കും ചികിത്സയിലായിരുന്നു. കാസർഗോഡിൽ തൃക്കരിപ്പൂർ ആയിറ്റി സ്വദേശി എപി അബ്ദുൾ ഖാദർ (62) ആണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.കാൻസർ ബാധിതൻ കൂടി ആയിരുന്നു.
കോഴിക്കോട്, വടകര വെള്ളികുളങ്ങര സ്വദേശി സുലേഖ(63)യാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവർക്ക് പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ്(70) ഇന്ന് രാവിലെ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
Post Your Comments