KeralaLatest NewsIndiaNews

അമിത് ഷാ ഐസൊലേഷനിലാണെന്ന് കരുതി സമാധാനിക്കേണ്ട,രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി ശിവസേന

കൊറോണ സ്ഥിരീകരിച്ച അമിത്ഷാ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മുഖപത്രം പറയുന്നു

ആശുപത്രിയിലിരുന്നും അമിത് ഷാ രാഷ്ട്രീയ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ശിവസേന.മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുന്നറിയിപ്പ് നല്‍കുന്നത് കൊറോണ സ്ഥിരീകരിച്ച അമിത്ഷാ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മുഖപത്രം പറയുന്നു.

അമിത്ഷാ ഐസൊലേഷനിലാണെന്ന് കരുതി രാജസ്ഥാന്‍ മുഖ്യമന്ത്രി സന്തോഷിക്കേണ്ടതില്ല. എവിടെ ഇരുന്നാലും രാഷ്ട്രീയ കാര്യങ്ങള്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് അമിത്ഷായെന്നും ശിവസേന പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന പൊതുപരിപാടിയില്‍ അമിത് ഷാ പങ്കെടുത്തിരിന്നു. സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭായോഗത്തിലും പങ്കെടുത്തിരുന്നു.

താനുമായി സമ്പർക്കത്തിൽ വന്നവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണെന്നും കൊറോണ പരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായതിനാല്‍ പ്രധാനമന്ത്രിയുമായി അടുത്തിടപഴകേണ്ടി വരുന്ന ആളാണ് അമിത് ഷാ. എന്നാല്‍ രാമന്റെ അനുഗ്രഹമുളളതിനാല്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രിയ്ക്കും ഒന്നും സംഭവിക്കില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button