റിയാദ്: മലയാളി യുവാവ് മക്കയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹാരിസാണ് (39) മരിച്ചത്. ഇദ്ദേഹം നടത്തുന്ന ഇന്ത്യൻ ഹോട്ടലിൽ ഫ്രീസർ വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. മാതാവ്: പുത്തലത്ത് സുബൈദ, ഭാര്യ: കായിക്കൽ ഷാദിയ (ചെറുവാടി), മക്കൾ: ഇലാൻ മുഹമ്മദ്, ഇഷാൻ ഹമീദ്, ഇഫ്രാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും
Post Your Comments