യെദ്യുരപ്പയുടെ ഓഫീസിലെ ആറ് സ്റ്റാഫുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറ് അംഗങ്ങള്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യെദ്യുരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹവുമായി സമ്പർക്കം പുലര്‍ത്തിയ എല്ലാ സ്റ്റാഫ് അംഗങ്ങളെയും ഔദ്യോഗിക വസതിയിലുള്ള ജീവനക്കാരെയും പരിശോധിച്ചപ്പോഴാണു രോഗബാധ തിരിച്ചറിഞ്ഞത്. ഗണ്‍മാന്‍, കുക്ക്, ഡ്രൈവര്‍, വീട്ടുജോലിക്കാരി, പൊലീസുകാരന്‍ എന്നിവരാണു രോഗബാധിതര്‍.
ഞായറാഴ്ചയാണ് യെദ്യുരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് യെദ്യുരപ്പ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments