COVID 19Latest NewsNewsIndiaGulf

വന്ദേഭാരത് ദൗത്യം, ഗൾഫ് രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയെത്തിയത് 2,75,000 പ്രവാസികള്‍.

അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിലൂടെ യു​എ​ഇ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ഇ​തു​വ​രെ 2,75,000 പ്ര​വാ​സികളാണ് മ​ട​ങ്ങി​യ​ത്. നിലവിൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന്‍റെ പ​കു​തി യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്, അതിനാൽ മ​ട​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത പ​ല​രെ​യും കോ​ണ്‍​സു​ലേ​റ്റി​ൽ​നി​ന്നും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​ല​ർ​ക്കും നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന പ്രതികരണമാണ് ലഭിച്ചത്.

യുഎഇയിൽ വൈറസ് വ്യാപനം കുറഞ്ഞതും നാട്ടില്‍ 28 ദിവസം  ക്വാറന്‍റൈനില്‍ കഴിയേണ്ടിവരുന്നതുമാണ് മടക്ക യാത്രയിൽ നിന്നും പിന്തിരിയാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നത്. താൽപര്യമുള്ള ചിലർക്ക് പ്രവാസികള്‍ക്കായി നാട്ടില്‍ ഏർപ്പെടുത്തിയ സൗകര്യങ്ങളെ കുറിച്ച് അറിവില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഈമാസം 15 വരെ 90ഓളം വിമാനങ്ങൾ ഇന്ത്യയിലേക്ക് പോകുന്നുണ്ട്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഇപ്പോഴും സീറ്റുകള്‍ ബുക്ക് ചെയ്യാതെ ബാക്കിയുണ്ട്‌.

കേരളം ഡൽഹി, ഗയ, വാരാണസി, അമൃത്സർ, ജയ്പൂർ, ഹൈദരാബാദ്, ട്രിച്ചി, ചെന്നൈ, മുംബൈ, അഹ്മദാബാദ്, ബംഗളൂരു, മംഗളൂരു, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 16 മുതൽ 31 വരെ ഇനിയും വിമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button