കൊച്ചി: ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്റെ ബ്രാന്‍ഡായ ടാറ്റ ടീ ഗോള്‍ഡ് ഇതാദ്യമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനങ്ങള്‍ക്കായി ആമസോണുമായി (പ്രൈം വീഡിയോ, ആമസോണ്ഡോട്ട്ഇന്) കൈകോര്‍ക്കുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശകുന്തളാദേവി സിനിമയുടെ എക്സ്ക്ലൂസീവ് ബിവറേജ് പങ്കാളിയാണ് ടാറ്റ ടീ ഗോള്‍ഡ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഈ സിനിമ റിലീസ് ചെയ്തു.
പ്രമുഖ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞയായ ശകുന്തളാദേവിയുടെ ജീവിതകഥയാണ് ഈ സിനിമയില്‍ നടി വിദ്യ ബാലന് അവതരിപ്പിക്കുന്നത്. ബ്രാന്‍ഡിന്റെ ഡില് കി സുനോ എന്ന സന്ദേശത്തിന് അനുസരണമായാണ് ഈ സിനിമയുടെ പ്രമേയവും. സ്വന്തം ഹൃദയത്തിന്റെ ശബ്ദം ശ്രവിച്ച് സവിശേഷമായ സ്വന്തം കഴിവുകള്‍ ഉപയോഗപ്പെടുത്തി പരമ്പരാഗത രീതികളെ തട്ടിത്തെറിപ്പിച്ച് ഓരോ വീട്ടിലും അറിയപ്പെടുന്ന പേരായി മാറുന്നതാണ് ഈ സിനിമയിലെ നായികയുടെ സവിശേഷത.
സ്വന്തം ഹൃദയത്തിന്റെ സ്വരം കേള്‍ക്കുകയും സ്വന്തം പാഷന് പിന്തുടരുകയും ചെയ്തവരുടെ കഥകളാണ് ടാറ്റ ടീ ഗോള്‍ഡ് അവതരിപ്പിക്കുന്നതെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ടസ് ബിവറേജസ് ഇന്ത്യ വൈസ് പ്രസിഡന്റ് – മാര്‍ക്കറ്റിംഗ് പുനീത് ദാസ് പറഞ്ഞു. ശകുന്തളാദേവിയുടെ ജീവിതകഥ പ്രേക്ഷകരിലെത്തുമ്പോള്‍ ദില്‍ കി സുനോ എന്ന ആശയം പ്രേക്ഷകരുടെ സ്വന്തം സ്വപ്നങ്ങള്‍ പിന്തുടരാന് സഹായകമാകും. അതുകൊണ്ടുതന്നെ ഈ ബ്രാന്‍ഡും സിനിമയും തമ്മിലുള്ള സിനര്‍ജി പ്രേക്ഷകരിലെത്തിക്കാനാകും.
ഒടിടി, ഓണ്‍ലൈന്‍ സ്ട്രീമിംഗ് എന്നിവ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പങ്കാളിത്തത്തിലൂടെ, പ്രൈം വീഡിയോ മൂവിയിലൂടെ, ബ്രാന്‍ഡിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വര്‍ദ്ധിപ്പിക്കാനും ആമസോണ്ഡോട്ട്ഇന്നുമായുള്ള സഹകരണത്തിലൂടെ ടാറ്റ ടീ ഗോള്‍ഡിന്റെ ഉപയോക്തൃയാത്രകള് പൂര്ണക്കാനും സഹായിക്കും. ഡിജിറ്റല്‍ ഡിസ്റപ്ഷന് എങ്ങനെയാണ് പുതിയ ഉപയോക്തൃ അനുഭവങ്ങള്‍ രൂപപ്പെടുത്തുന്നതെന്നും ടാറ്റ ടീ ഗോള്‍ഡ് പോലെയുള്ള ഒരു ബ്രാന്‍ഡ് നൂതനമായ രീതിയില്‍ മാറ്റങ്ങള്‍ക്ക് മുമ്പേ മുന്നേറുന്നതെങ്ങനെയെന്നും വെളിവാക്കുന്നതാണ് ഈ പങ്കാളിത്തം.
Post Your Comments