റിയാദ് : സൗദി അറേബ്യയിൽ കോവിഡ് പരിശോധന 35 ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ചയിലെ 54,325 ടെസ്റ്റുകളടക്കം മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,528,040 ആയി. ഇത്രയും പരിശോധന നടത്തിയപ്പോൾ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,81,435 പേർക്ക് മാത്രമാണ്. ഈ രോഗികളിൽ 2,43,688 പേർ സുഖം പ്രാപിച്ചു. 2,984 ആളുകൾ മരണത്തിന് കീഴടങ്ങി. ബാക്കി ചികിത്സയിൽ തുടരുന്നത് 34,763 പേർ മാത്രമാണ്. അതിൽ 1,983 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്.
അതേസമയം രാജ്യത്ത് പുതുതായി ഇന്ന് 1,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,635 രോഗികള്‍ സുഖം പ്രാപിച്ചു. ചൊവ്വാഴ്ച മരിച്ചത് 35 പേരാണ്. റിയാദ് 6, ജിദ്ദ 9, മക്ക 6, ദമ്മാം 1, ഹുഫൂഫ് 1, മദീന 2, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 1, തബൂക്ക് 2, മഹായില്‍ 1, സബ്യ 1, സകാക 1, ബല്ലസ്മര്‍ 1, ഹുറൈംല 1, സുലൈയില്‍ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം സ്ഥിതിവിവരം പരിശോധിക്കുമ്പോള്‍ നില ഏറെ മെച്ചപ്പെടുന്നതായാണ് വ്യക്തമാകുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയര്‍ന്നു.
ചൊവ്വാഴ്ച ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 97. മക്കയിൽ 56ഉം മദീനയിൽ 53ഉം ഹഫർ അൽബാത്വിനിൽ 53ഉം ദമ്മാമിൽ 51ഉം ഖമീസ് മുശൈത്തിൽ 50ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ചെറുതും വലുതുമായ 204 പട്ടണങ്ങൾ ഇപ്പോഴും രോഗത്തിെൻറ പിടിയിലാണ്. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 836 ആയി. ജിദ്ദയിൽ 690ഉം മക്കയിൽ 535ഉം ആളുകൾ ഇതുവരെ മരിച്ചു.
Post Your Comments