COVID 19Latest NewsSaudi ArabiaNewsGulf

കോവിഡ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതിൽ സഫറുള്ള (ബാപ്പുട്ടി 57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ജിദ്ദ ജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.

33 വർഷമായി പ്രവാസിയായ സഫറുള്ള കഴിഞ്ഞ 14 വർഷമായി സൗദി ബിൻലാദിൻ ഗ്രൂപ്പിൽ പ്രൊജക്ട് എൻജിനീയറായി ജോലിചെയ്തുവരികയായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. ഈ മാസം നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം . ജിദ്ദയിലെ പെരിന്താറ്റിരിക്കാരുടെ കൂട്ടായ്മയായ പെരിന്താറ്റിരി പ്രവാസി സംഘം വൈസ് പ്രസിഡൻറ്​ കൂടിയായിരുന്നു ഇദ്ദേഹം.

പിതാവ്: പരേതനായ അലവിക്കുട്ടി മാസ്റ്റർ, മാതാവ്: പരേതയായ കുഞ്ഞീരുമ്മ, ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്), മക്കൾ: ഫാസിൽ, ഹിബ, മരുമകൻ: ഷമീം (പാണക്കാട്), സഹോദരങ്ങൾ: മൊയ്തു, അസ്മാബി, തിത്തീബി. ക്കള്‍: ഫാസില്‍, ഹിബ, മരുമകന്‍: ഷമീം (പാണക്കാട്), സഹോദരങ്ങള്‍: മൊയ്തു, അസ്മാബി, തിത്തീബി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button