
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പുമായി ഉയരങ്ങളിലേക്ക്. ഇന്ന് പവന് 120രൂപയും, ഗ്രാമിന് 15രൂപയുമാണ് കൂടിയായത്. ഇതനുസരിച്ച് പവന് 40,280 രൂപയിലും, ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,035 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പവന് 40160രൂപയിലും, ഗ്രാമിന് 5020രൂപയിലുമായിരുന്നു വ്യാപാരം. ജൂലൈ 31നാണ് സ്വർണ വില 40000ത്തിൽ എത്തിയത്.
Post Your Comments