COVID 19KeralaLatest NewsNews

പി..എസ്.സി ലിസ്റ്റിൽ കയറിയിട്ടും ജോലി ഇല്ല, റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാരെ പറ്റിച്ച് താത്കാലിക നിയമനം നടത്തി സർക്കാർ

സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോഴും അതൊന്നും കണ്ട ഭാവം നമ്മുടെ 'കരുതൽ' മനുഷ്യർക്കില്ല.

കൊവിഡ് കാലത്ത് താത്കാലിക നിയമനം തകൃതിയായി നടക്കുമ്പോള്‍ നഴ്‌സുമാരുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി. രണ്ട് വര്‍ഷം മുമ്പിറങ്ങിയ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് കൊവിഡ് പ്രതിരോധത്തിനായി.താത്കാലിക നിയമനം സജീവമായി നടക്കുന്നത്. പതിനായിരത്തിലേറെ പേരുള്ള പട്ടികയില്‍ രണ്ട് വര്‍ഷത്തിനിടെ നിയമനം 13 ശതമാനത്തില്‍ മാത്രം. ‘പണി’ കിട്ടിയവര്‍…

അഞ്ചു വർഷമായി ലിസ്റ്റിൽ കയറിയിട്ടും ജോലി ഇല്ല, പുറകെ നടന്നിട്ടും സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന്‌ ഉധ്യോഗാർഥികൾ ,2018 ജൂലൈയിൽ 10814 പേരുടെ റാങ്ക് പട്ടിക പി.എസ് സി പ്രസിദ്ധികരിച്ചത് രണ്ടു വർഷം കൊണ്ട് നിയമിച്ചത് 1450 പേരെ .2017ൽ ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും 6640 ഒഴിവുള്ളപ്പോഴാണ് പരീക്ഷ നടന്നത്.എന്നാൽ നഴ്‌സുമാരെ താൽകാലികമായി നിയമിച്ചു സർക്കാർ പി.എസ്.സി.റാങ്ക് ലിസ്റ്റിലുള്ളവരെ പറ്റിച്ചു.കോവിഡ് കാലമായപ്പോൾ താൽകാലിക നിയമനം തകൃതിയായി.ജോലിക്ക് വേണ്ടി ഉധ്യോഗാർഥികൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോഴും അതൊന്നും കണ്ട ഭാവം നമ്മുടെ കരുതൽ മനുഷ്യർക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button